KOYILANDY DIARY

The Perfect News Portal

മുചുകുന്ന് യുപി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു

കൊയിലാണ്ടി: മുചുകുന്ന് യുപി സ്കൂൾ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം സമുചിതമായി ആഘോഷിച്ചു. പിടിഎ യുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ  കുട്ടികളുടെ വിവിധ പരിപാടികളോടെയാണ് വാർഷികം ആഘോഷിച്ചത്. പ്രധാന അധ്യാപിക വി സബിത പതാക ഉയർത്തി, പഞ്ചായത്ത് അംഗം അഖില ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് രഘുനാഥ് അധ്യക്ഷതവഹിച്ചു.

മുചുകുന്ന് ഗവ. കോളജ് പ്രിൻസിപ്പൽ ഡോക്ടർ ഷാജി മുഖ്യപ്രഭാഷണവും, അബ്ദുൽ റഷീദ്, നിഷ എന്നിവർ സംസാരിച്ചു. കൂടാതെ വിവിധ സമര നേതാക്കളുടെ വേഷപ്പകർച്ചയും, പ്രധാന സംഭവങ്ങളുടെ ദൃശ്യാവിഷ്കാരവും നടന്നു. മനോജ് മാസ്റ്റർ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *