KOYILANDY DIARY

The Perfect News Portal

ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്‌തു: 4 ജീവനക്കാർ അറസ്റ്റിൽ

ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ 30 കാരിയെ കൂട്ടബലാത്സംഗം ചെയ്‌തു. സംഭവത്തിൽ 4 റെയിൽവേ ജീവനക്കാർ അറസ്‌റ്റിലായി. സതീഷ് കുമാര്‍ (35) വിനോദ് കുമാര്‍ (38) മംഗള്‍ചന്ദ് മീണ (33) ജഗദീഷ് ചന്ദ് (37) എന്നിവരെയാണ് അറസ്റ്റ് ചെ‌യ്തിട്ടുള്ളത്. ഇവരെല്ലാം റെയില്‍വേയിലെ ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരാണ്.

റെയിൽവേയിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ വിളിച്ചുവരുത്തിയ ശേഷമാണ്‌ യുവതിയെ ബലാത്സംഗം ചെയ്‌തത്‌. റെയില്‍വേ സ്‌റ്റേഷനിലെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് സ്റ്റാഫ് റൂമില്‍വെച്ചാണ് മുപ്പതുവയസ്സുകാരി കൂട്ടബലാത്സംഗത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു. പ്രതികളില്‍ രണ്ടുപേരാണ് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ബലാത്സംഗം ചെയ്‌തത്. മറ്റുരണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നു. വെള്ളിയാ‌ഴ്ച പുലര്‍ച്ചെ 3.27-ഓടെയാണ് യുവതി ഫോണില്‍വിളിച്ച് പൊലീസിനെ പരാതി അറിയിച്ചത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *