KOYILANDY DIARY

The Perfect News Portal

26ാ മത് സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പ്: കിരീടം വയനാടിന്

കോഴിക്കോട്: 26ാ മത് സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പ്: കിരീടം വയനാടിന്. ദേവഗിരി കോളേജ് ഗ്രൗണ്ടില്‍ നടന്ന 26ാ മത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ വയനാട് ജേതാക്കളായി. കോട്ടയത്തിനാണ് രണ്ടാം സ്ഥാനം. ഫൈനലില്‍ വയനാട് കോട്ടയത്തെ 4-2 ന് പരാജയപ്പെടുത്തിയാണ് ചാമ്പ്യന്‍മാരായത്. കോഴിക്കോടിനെ ടോസില്‍ പരാജയപ്പെടുത്തി പത്തനംതിട്ട മൂന്നാം സ്ഥാനം നേടി.

പുരുഷ വിഭാഗത്തില്‍ കോഴിക്കോടിനെ ടോസില്‍ പരാജയപ്പെടുത്തി വയനാടും മൂന്നാം സ്ഥാനം നേടി. പുരുഷ വിഭാഗം ഫൈനലില്‍ വെളിച്ചക്കുറവ് കാരണം മലപ്പുറം -ആലപ്പുഴ മത്സരം പൂര്‍ത്തിയാക്കാനായില്ല. സമാപന സമ്മേളനത്തില്‍ കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫിര്‍ അഹമ്മദ് ട്രോഫികള്‍ വിതരണം ചെയ്തു.

സംസ്ഥാന സോഫ്റ്റ് ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻ്റ് എ.കെ.മുഹമ്മദ് അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ മെമ്പര്‍ ടി.എം. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ മെമ്ബര്‍മാരായ പി. ഷെഫീഖ്, സി.ടി ഇല്യാസ്, ജയന്‍ വെസ്റ്റ് ഹില്‍, കെ.ബി.ജയാനന്ദ്, എം.എ.സാജിത്, കെ.ഹാഷിത് എന്നിവര്‍ പ്രസംഗിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *