KOYILANDY DIARY

The Perfect News Portal

“അന്വേഷിപ്പിന്‍ കണ്ടെത്തും” എന്ന ചിത്രത്തിലൂടെ ടൊവിനോ തോമസ്സിൻ്റെ നായികയായി ആദ്യ പ്രസാദ്

കൊച്ചി : തീയ്യേറ്റര്‍ ഓഫ് ​ഡ്രീംസിൻ്റെ ബാനറില്‍ ടൊവീനോ തോമസിനെ നായകാനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ” അന്വേഷിപ്പിന്‍ കണ്ടെത്തും ” എന്ന ചിത്രത്തിലൂടെ കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ് നായികയാകുന്നു. കുഞ്ചാക്കോ ബോബൻ്റെ “നിഴല്‍”എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.

നെടുമുടിവേണു, ജാഫര്‍ ഇടുക്കി, നന്ദു, വിജയകുമാര്‍, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തീയ്യേറ്റര്‍ ഓഫ് ​ഡ്രീംസിൻ്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് പ്രശസ്ത സംവിധായകന്‍ ജിനു.വി.എബ്രഹാമാണ്. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിൻ്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിൻ്റെ ഛായാ​ഗ്രഹണം ​ഗീരീഷ് ഗം​ഗാധരന്‍ നിര്‍വ്വഹിക്കുന്നു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ “കാപ്പ” നിര്‍മ്മിക്കുന്നത് തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് തന്നെയാണ്. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സം​ഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. എഡിറ്റര്‍-സൈജു ശ്രീധര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബെന്നി കട്ടപ്പന,കല-മോഹന്‍ദാസ്, വസ്ത്രീലങ്കാരം-സമീറ സനീഷ്,മേക്കപ്പ്-സജി കാട്ടാക്കട,സ്റ്റില്‍സ്- ഇബ്സെന്‍ മാത്യൂസ്, ഡിസൈന്‍-ഫോറസ്റ്റ് ഓള്‍ വെദര്‍. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *