KOYILANDY DIARY

The Perfect News Portal

DYFI മഴക്കാല പൂർവ്വ ശുചീകരണം ആരംഭിച്ചു

കൊയിലാണ്ടി: DYFI നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടക്കുന്ന മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ കൊയിലാണ്ടി ബ്ലോക്ക് തല ഉദ്ഘാടനം ചെങ്ങോട്ടുകാവ് മേഖലയിൽ നടന്നു. DYFI ജില്ലാ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ, DYFI കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് സി. എം. രതീഷ്, മേഖലാ സിക്രട്ടറി ജൂബീഷ് എന്നവർ പങ്കെടുത്തു. തുടർന്നുള്ള ഒരാഴ്ചക്കാലം യൂണിറ്റ്, മേഖലാ കമ്മറ്റികളുടെ നേതൃത്വത്തിൽ മറ്റ് കേന്ദ്രങ്ങളിലും മഴക്കാല പൂർവ്വ ശുചീകരണം നടത്തുമെന്ന് ലിജീഷ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *