KOYILANDY DIARY

The Perfect News Portal

വിജയ കാഹളം മുഴക്കി കാനത്തിൽ ജമീല

കൊയിലാണ്ടി: കുടുംബയോഗങ്ങളും പൊതുയോഗങ്ങളും കൈയ്യടക്കി എൽ.ഡി.എഫ്. സ്ഥാനർത്ഥി മണ്ഡലം നിറഞ്ഞ് വിജയഭേരി മുഴക്കി പ്രയാണം തുടരുന്നു. പ്രചാരണത്തിന് മണിക്കൂറുകൾ അവശേഷിക്കെ രണ്ടു ഘട്ടങ്ങളിലായി മണ്ഡലം പര്യടനം പൂർത്തീയാക്കിയിരിക്കുകയാണ് എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീല. ഇതിനകം തന്നെ മണ്ഡലത്തിൻ്റെ മുഴുവൻ ഭാഗങ്ങളിലും എത്തിക്കഴിഞ്ഞു. മുഴുവൻ സ്വീകരണ കേന്ദ്രങ്ങളും വൻ പൊതുയോഗങ്ങളായാണ് മാറിയത്. ഇതു കൂടാതെ വ്യക്തികളേയും സ്ഥാപനങ്ങളേയും കാണാൻ തുടക്കം മുതൽ കൂടുതൽ സമയം കണ്ടെത്തിയിരുന്നു. മണ്ഡലത്തിൻ്റെ വികസനവും സംസ്ഥാന സർക്കാരിൻ്റെ വികസന മുന്നേറ്റവും തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള നൂറുകണക്കിന് കുടുംബയോഗങ്ങളിലും സ്ഥാനാർത്ഥി പങ്കെടുക്കുകയുണ്ടായി. കൂടുതൽ കുടുംബങ്ങളെ ബന്ധപ്പെടാനാണ് വെള്ളിയാഴ്ച ഉച്ചവരെ സ്ഥാനാർത്ഥി സമയം കണ്ടെത്തിയത്.

വൈകീട്ട് ആനക്കുളം ലോക്കലിലെ, പതിനേഴാം മൈലിലും, നെല്ലൂളി താഴെയും കുടുംബയോഗത്തിലും പൊതുയോഗത്തിലും പങ്കെടുക്കുകയുണ്ടായി. തിക്കോടി പഞ്ചായത്തിലെ ഉതിരുപറമ്പ് കോളനി, പൂവഞ്ചാലിൽ കോളനി, തിക്കോടി ടൗൺ എന്നിവിടങ്ങളിലും സ്ഥാനാർത്ഥി എത്തിച്ചേർന്നു. കെ ദാസൻ എം എൽ എ, കെ കെ മുഹമ്മദ്, എം പി ഷിബു, കെ രവീന്ദ്രൻ, കളത്തിൽ ബിജു, തിക്കോടി പഞ്ചായത്ത് പ്രസിഡൻ്റ് ജമീല സമദ്, കെ ടി സിജേഷ് എന്നിവരും സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *