KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി : കേരള സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷത്തിനുള്ള തിരിച്ചടിയായിരിക്കും പഞ്ചായത്ത്, നഗരസഭാ തിരഞ്ഞെടുപ്പ് ഫലമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ 43-ാം ഡിവിഷനിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ദാസൻ എം.എൽ.എ.യും പ്രചാരണ പരിപാടികളിൽ പങ്കെടുത്തു.

കേരളം നേടിയ നേട്ടങ്ങൾ കൈവിട്ടു പോവാതിരിക്കാനും ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ജനക്ഷേമകരമായ പദ്ധതികൾ തുടരാനും ഇടത് ഭരണം ഗ്രാമ പ്പഞ്ചായത്തിലും വരണമെന്ന് ചെങ്ങോട്ടുകാവ് കാടമുക്കിൽ ചേർന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ മന്ത്രി പറഞ്ഞു. പി. ചാത്തപ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഗീതാനന്ദൻ, കെ.ടി.എം. കോയ, കെ.എസ്.വികാസ്, പി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *