KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിനഗരസഭയിൽ 44 വാർഡുകളിലും യുഡിഎഫ്‌ മത്സരിക്കുന്നത്‌ വെൽഫെയർ പാർടി പിന്തുണയിൽ. ‌ 42, 32, 38 ഡിവിഷനുകളിലാണ്‌ പ്രത്യക്ഷ സഖ്യം.  42ാം ഡിവിഷനായ ഊരാംകുന്നിൽ വെൽഫെയർ പാർടി സ്ഥാനാർഥിയാണ് യുഡിഎഫ് സ്വതന്ത്ര. നേരത്തെ ലീഗിന്റെ കോണി അടയാളത്തിൽ ജയിച്ച വനിതയാണ്  സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത്. ദളിത് ലീഗിന്റെ ജില്ലാ നേതാവായ ഇവർക്കായി വെൽഫെയർ പാർടി നേതാക്കളും പ്രവർത്തകരുമാണ്‌ രംഗത്തുള്ളത്‌.  32ാം ഡിവിഷനായ നടേലക്കണ്ടിയിലും  38ാം ഡിവിഷനായ താഴങ്ങാടിയിലും  കഴിഞ്ഞ തവണയും വെൽഫെയർ പാർടി മത്സര രംഗത്തുണ്ടായിരുന്നു. എന്നാൽ ഇത്തവണ യുഡിഎഫിനെ സഹായിക്കുന്നതിനാൽ ഇരുസ്ഥലത്തും സ്ഥാനാർഥികളെ നിർത്തിയില്ല.  താഴങ്ങാടിയിൽ കഴിഞ്ഞ തവണ നൂറിലധികം വോട്ടും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *