KOYILANDY DIARY

The Perfect News Portal

നീറ്റ് പരീക്ഷയിലെ റാങ്ക് ജേതാവ് ആയിഷയെ മുഹമ്മദ് റിയാസ് വീട്ടിലെത്തി അനുമോദിച്ചു

കൊയിലാണ്ടി: നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ തലത്തിൽ പന്ത്രണ്ടാംറാങ്കും  നേടിയ കൊയിലാണ്ടി സ്വദേശി സുബൈദ മൻസിലിൽ ആയിഷയെ DYFI അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ: PA മുഹമ്മദ് റിയാസ് വീട്ടിലെത്തി അനുമോദിച്ചു. ഇന്നലെ വൈകീട്ടായിരുന്നു DYFI ജില്ലാ പ്രസിഡണ്ട് അഡ്വ.എൽ.ജി. ലിജീഷ്, കൊയിലാണ്ടി ബ്ലോക്ക് സിക്രട്ടറി ബി.പി. ബബീഷ്, പ്രസിഡന്റ് സി.എം. രതീഷ്, CPIM കൊല്ലം ലോക്കൽ കമ്മിറ്റി അംഗം സി. കെ. ഹമീദ് എന്നിവരോടൊപ്പമാണ് റിയാസ് വീട്ടിലെത്തിയത്. ഏറെനേരം വീട്ടിൽ ചിലവഴിച്ചശേഷമാണ് അദ്ധേഹം മടങ്ങിയത്. തുടർ വിദ്യാഭ്യാസവും മററ്കാര്യങ്ങളും ആയിഷയിൽ നിന്ന് ചോദിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *