KOYILANDY DIARY

The Perfect News Portal

പോസ്റ്റ്മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചു; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തിൽ 43.33 കോടി രൂപയും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രൂപയുമാണ്‌ അനുവദിച്ചത്‌. ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നു. 182 കോടി രൂപയാണ് ബജറ്റിൽ സ്കോളർഷിപ്പിനായുള്ള വകയിരുത്തൽ.