KOYILANDY DIARY.COM

The Perfect News Portal

മുണ്ടക്കൈ–ചൂരൽമല അതിജീവിതർക്കായി നിർമിച്ച 61 വീട്‌ കൈമാറി

.

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല അതിജീവിതർക്കായി സംസ്ഥാന സർക്കാർ നിർമിച്ച 61 വീട്‌ കൈമാറി. ഒന്നാം സോണിലെ ഡി ക്ലസ്റ്ററിൽ 15 വീടുകൾ കൂടി ചൊവ്വാഴ്ച കൈമാറി. ഒന്നാംഘട്ടത്തിൽ കൈമാറാനുള്ള 178 വീട്ടിലും കുടിവെള്ളവും മലിനജല സംസ്‌കരണ സംവിധാനവും വൈദ്യുതിയും ഉറപ്പാക്കി അവസാനഘട്ട ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്‌.

 

നിലമൊരുക്കുന്നതു മുതൽ 58 ഗുണമേന്മാ പരിശോധന പൂർത്തിയാക്കിയാണ്‌ കരാറുകാരായ ഉ‍ൗരാളുങ്കൽ ലേബർ കോൺട്രാക്‌ട്‌ സൊസൈറ്റിയും സർക്കാർ ഏജൻസിയായ കിഫ്‌കോണും ഗുണഭോക്താക്കളെ ഉൾപ്പെടുത്തി അവസാന മൂന്ന്‌ പരിശോധന നടത്തുന്നത്‌.

Advertisements

 

Share news
error: Content is protected !!