KOYILANDY DIARY

The Perfect News Portal

5 ലിറ്റർ വാറ്റ് ചാരായം പിടിച്ചെടുത്തു: യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി : മേപ്പയ്യൂരിൽ റെയ്ഡിനിടെ 5 ലിറ്റർ വാറ്റ് ചാരായവുമായി മേപ്പയ്യൂർ കമ്പിളികുന്നുമ്മൽ പ്രകാശൻ എന്നയാളെ കൊയിലാണ്ടി റെയ്ഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പ്രദേശത്ത് വാറ്റ് ചാരായം വിൽപ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഷാഡോ ടീമുമായി നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. വൻ റാക്കറ്റിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് ബോധ്യമായതായി ഇൻസ്‌പെക്ടർ അറിയിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ പി. സജിത്ത്കുമാർ, അസി. ഇൻസ്‌പെക്ടർമാരായ സി. കെ. വിശ്വനാഥൻ, ഐ. എം. കരുണൻ, പ്രിവൻറീവ് ഓഫീസർ സുരേഷ്ബാബു, സിവിൽ ഓഫീസർമാരായ അജയകുമാർ, സബീറലി എന്നിവർ ഉൾപ്പെട്ട ടീംമാണ് റെയ്ഡിന് നേതൃത്വം കൊടുത്തത്.