KOYILANDY DIARY

The Perfect News Portal

കൊടല്‍ ഗവ.യു.പി. സ്കൂളില്‍ ആയിരത്തോളം വിദ്യാര്‍ഥികളുടെ മാസ് ഡാന്‍സ്

പന്തീരാങ്കാവ്: ഉച്ചഭാഷിണിയില്‍നിന്ന് ഉയര്‍ന്ന പാട്ടിന്റെ ഈരടികള്‍ക്കൊപ്പം കൊടല്‍ ഗവ.യു.പി. സ്കൂളിലെ ആയിരത്തോളം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ‘മാസ് ഡാന്‍സ്’ കാഴ്ചക്കാരില്‍ വിസ്മയവും കൗതുകവും ഉണര്‍ത്തി. 88-ാം വാര്‍ഷികാഘോഷമായ ‘വര്‍ണോത്സവം 2018’-നാണ് സ്കൂള്‍ ഗ്രൗണ്ടില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കെടുത്ത നൃത്തം അരങ്ങേറിയത്.

ഒന്നുമുതല്‍ ഏഴുവരെയുള്ള ഓരോ ക്ലാസിലെയും കുട്ടികള്‍ വിവിധ വര്‍ണങ്ങളിലുള്ള വസ്ത്രംധരിച്ച്‌ പങ്കെടുത്തത് കൂടുതല്‍ ആകര്‍ഷകമാക്കി. അധ്യാപകര്‍ തുടര്‍ച്ചയായി നല്‍കിയ പരിശീലനത്തിലൂടെയാണ് കുട്ടികളെ നൃത്തത്തിന് സജ്ജമാക്കിയത്. വര്‍ണോത്സവം 2018 പി.ടി.എ. റഹീം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രമേശ് കാവില്‍ മുഖ്യാതിഥിയായി.

ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപിക കെ.കെ. ശ്യാമളയ്ക്ക് യാത്രയയപ്പ്, ശലഭോത്സവം, സ്​പന്ദനം പത്രം പ്രകാശനം, ഇ.പി. ജ്യോതി, വിജിത്ത്, സജീവന്‍ ഒളവണ്ണ എന്നിവരെ ആദരിക്കല്‍, കലാപരിപാടികള്‍, സമ്മാനദാനം എന്നിവ നടന്നു. പി. രമണി, ഇ. രമണി, പി. ഷാജി, സബിഷ രാജേഷ്, കെ.പി. സ്റ്റിവി, സി. ബിജു, എം. അബ്ദുള്‍ ബഷീര്‍, കെ.പി. നിര്‍മലാംബിക, കെ.കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *