KOYILANDY DIARY

The Perfect News Portal

നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് 474.51 ഗ്രാം സ്വർണം പിടികൂടി

കൊച്ചി: നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് 474.51 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിൽ ക്യാപ്സ്യൂളുകളായും ചോക്ലേറ്റ് പെട്ടിക്കുള്ളിൽ പേപ്പർ ഷീറ്റിന്റെ രൂപത്തിലുമായിരുന്നു സ്വർണം ഒളിപ്പിച്ചത്.