KOYILANDY DIARY

The Perfect News Portal

17 സേവനങ്ങളടങ്ങിയ പുതിയ മൊബൈൽ ആപ്പ് റെയിൽവെ പുറത്തിറക്കും

ന്യൂഡൽഹി: റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരുകുടക്കീഴിലാക്കി പുതിയ മൊബൈൽ ആപ്പ് വരുന്നു. ടിക്കറ്റ് ബുക്കിങ് മുതൽ പോർട്ടർമാരുടെ സഹായം തേടുന്നത് വരെ 17 സേവനങ്ങൾ പുതിയ ആപ്പിലൂടെ ലഭ്യമായിരിക്കും.

ടാക്സി ബുക്കിങ്, താമസിക്കാനുള്ള മുറി ബുക്കിങ്, ഇഷ് ടപ്പെട്ട റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണം, സ്റ്റേഷന് പുറത്ത് യാത്രക്കാരന്‍ ആഗ്രഹിക്കുന്ന ഹോട്ടൽ മുറി അങ്ങനെ എല്ലാ സേവനങ്ങളും പുതിയ മൊബൈൽ ആപ്പിലൂടെ ലഭ്യമായിരിക്കും. അടുത്ത വർഷം ആദ്യം പുതിയ ആപ്പ് അവതരിപ്പിക്കും. നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യാനും ഭക്ഷണം ഓർഡർ ചെയ്യാനും ഒക്കെ ആപ്പുകൾ നിലവിലുണ്ടെങ്കിലും എല്ലാ സേവനങ്ങളും ഒന്നിച്ച്‌ നൽകുന്ന ആപ്പ് ലഭ്യമല്ല.

വീൽചെയർ സൗകര്യം വേണമെങ്കിൽ അത്, സ്റ്റേഷനിലെ വിശ്രമമുറി ആവശ്യമെങ്കിൽ അത്, ബർത്തിലേക്ക് ബെഡ്റോൾ എന്നിങ്ങനെയുള്ള സേവനങ്ങളും ഇതിലൂടെ ബുക്ക് ചെയ്യാം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *