KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ 70 ലക്ഷം ഓണ സമ്മാനം

കൊയിലാണ്ടിക്ക് ഓണ സമ്മാനമായി 70 ലക്ഷം.. കൊയിലാണ്ടി അയ്യപ്പൻ ലോട്ടറി ഏജൻസീസ് വിറ്റ ടിക്കറ്റിന് 70 ലക്ഷം ഓണ സമ്മാനം ലഭിച്ചു. ഇന്ന് സപ്റ്റംബർ 9ന് നറുക്കെടുത്ത നിർമ്മൽ ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ അടിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റിൽ നഗരസഭ ചെയർപേഴ്‌സൺ കെ.പി. സുധ ഉദ്ഘാടനം ചെയ്ത പുതിയ ഷോറൂമിൽ നിന്ന് വിറ്റ NU 896865 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചിട്ടുള്ളത്. ടിക്കറ്റിന്റെ ഉടമ ഇതുവരെയും എത്തിയിട്ടില്ലെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *