KOYILANDY DIARY

The Perfect News Portal

പൂക്കാട് കലാലയം: ആവണിപ്പൂവരങ്ങ് കൊടിയേറി

ആവണിപ്പൂവരങ്ങിന് തുടക്കമായി.. കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ 48-ാം മത് വാർഷികാഘോഷ പരിപാടി ആവണിപ്പൂവരങ്ങിന് തുടക്കമായി. തിരുവോണനാളിൽ കലാലയം കെട്ടിടത്തിൽ പ്രസിഡണ്ട് യു.കെ.രാഘവൻ മാസ്റ്റർ പതാക ഉയർത്തിയതോടെ പരിപാടിക്ക് തുടക്കമായി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി വീരമൃത്യുവരിച്ച ധീര ദേശാഭിമാനികളെ സ്മരിച്ചു കൊണ്ട് ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി. സമ്മാനപ്പൂവരങ്ങിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ കെ. ശ്രീനിവാസൻ, കെ.രാധാകൃഷ്ണൻ, സി ശ്യാംസുന്ദർ, പ്രസാദ്.എം, സുനിൽ തിരുവങ്ങൂർ, ശിവദാസ് കാരോളി, ഹരിദാസൻ പി പി മോഹനൻ വി.വി., ഉണ്ണിഗോപാലൻ മാസ്റ്റർ, ശശി കൊളോത്ത് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ കലാപരിപാടികൾ 10, 11 തിയ്യതികളിലായി കലാലയം ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ ആരംഭിക്കും.

സമാപന സമ്മേളനങ്ങളിൽ കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല, പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, സാഹിത്യകാരന്മാരായ ആർസു, ഡോ: പി. സുരേഷ്, സത്യചന്ദ്രൻ പൊയിൽക്കാവ്, വിനീത മണാട്ട്, പി.ജി. ജനാർദ്ദനൻ മാസ്റ്റർ, ശിവദാസ് ചേമഞ്ചേരി, പ്രസിദ്ധ പിന്നണി ഗായകൻ അജയ് ഗോപാൽ, ഗ്രാമ പഞ്ചായത്തംഗം സുധ തടവങ്കയ്യിൽ , വിദ്യാർത്ഥി പ്രതിനിധി വിസ്മയ ജ്യോതിക എന്നിവർ പങ്കെടുക്കും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *