KOYILANDY DIARY

The Perfect News Portal

ലഹരി വസ്തുക്കൾക്കെതിരെ ഗ്രാമ പര്യടനം

ലഹരിക്കെതിരെ സമഗ്ര മുന്നേറ്റം അനിവാര്യം.. കൊയിലാണ്ടി: മദ്യമുൾപ്പെടെയുള്ള സകല ലഹരി വസ്തുക്കൾക്കുമെതിരെ മുഴുവൻ സമൂഹത്തെയും ചേർത്തു നിർത്തി സമഗ്ര മുന്നേറ്റമാണ് വേണ്ടതെന്ന് ബഷീർ ദാരിമി വയനാട് പറഞ്ഞു. മുചുകുന്നിൽ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൌലവി കേളപ്പജിയുടെ ജന്മ ഗ്രാമമായ മുചുകുന്നിനെ 40 വർഷം മുമ്പ് മദ്യമുക്തമായി പ്രഖ്യാപിച്ചതിന്റെ അനുസ്മരണ ഗ്രാമ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ഊരാളിക്കുന്ന് ജുമാമസ്ജിദിന് മുന്നിൽ നടന്ന ചടങ്ങിൽ വി.കെ ദാമോദരൻ അധ്യക്ഷത വഹിച്ചു എ. ടി. വിനീഷ്, പുതുക്കുടി ഹമീദ്, മോഹനൻ കെ.പി., ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊയിലോത്തുംപടി ക്ഷേത്രത്തിന് മുമ്പിൽ എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി പരിപാടിക്ക് സമാപനം കുറിച്ച് സംസാരിച്ചു. വിവിധ സ്ഥലങ്ങളിൽ പി.എം.ബി. നടേരി, ഇയ്യച്ചേരി പദ്മിനി, പ്രമോദ്, സമീർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *