തിരുവോണ ഉപഹാര സമർപ്പണവും നേത്രദാന പക്ഷാചരണവും
കൊയിലാണ്ടി: സക്ഷമ കൊയിലാണ്ടി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവോണ ഉപഹാര സമർപ്പണവും നേത്രദാന പക്ഷാചരണവും നടത്തി. സമന്വയയിൽ നടന്ന പരിപാടി ജവാൻ അമർജിത്ത് ഉദ്ഘാടനം ചെയ്തു. സക്ഷമ കോഴിക്കോട് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പി.പി. മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സത്യഭാമ മുഖ്യപ്രഭാഷണവും നടത്തി.
നേത്രദാന സമ്മതപത്രം ജവാൻ അമർ ജിത്തിൽ നിന്നും സക്ഷമ സംസ്ഥാന വെസ്പ്രസിഡണ്ട് സത്യഭാമ ഏറ്റുവാങ്ങി.ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം കൊയിലാണ്ടി ഖണ്ഡ്കാര്യവാഹ് കെ. സുനിൽ, ജില്ലാ പ്രചാരക് വി. ശക്തിവേൽ സക്ഷമ താലൂക്ക് സെക്രട്ടറി പി നിമേഷ്, അക്ഷയ് കടലൂർ എന്നിവർ സംസാരിച്ചു.