KOYILANDY DIARY

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വിദ്യാർഥികളെ അനുമോദിച്ചു

കൊയിലാണ്ടി: അത്തോളി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, മൂടാടി, അരിക്കുളം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും 100 % വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങളെയും ഉപഹാരം നൽകി അനുമോദിച്ചു. 362 വിദ്യാർഥികൾക്കുള്ള അനുമോദന സദസ്സ് “വിജയഭേരി” മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഉപാധ്യക്ഷ ബിന്ദു മഠത്തിൽ, സ്ഥിരം സമിതി അധ്യക്ഷരായ കെ.ടി.എം. കോയ, കെ. ജീവാനന്ദൻ, ഷീബ ശ്രീധരൻ, അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ, മൂടാടി പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മൊയ്തീൻ, സെക്രട്ടറി പി.കെ.മുഹമ്മദ് മുഹ്സിൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *