KOYILANDY DIARY

The Perfect News Portal

പഷാരികാവിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം: പ്രതിഷേധവുമായി DYFI

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ചട്ടം ലംഘിച്ച് സ്ഥിര നിയമനം: പ്രതിഷേധവുമായി DYFI.. ആറ് താൽക്കാലിക ജീവനക്കാരെ ചട്ടം ലംഘിച്ച് സ്ഥിരപ്പെടുത്താനുള്ള ഉത്തരവിനെതിരെയാണ് ഡിവൈഎഫ്ഐ ആനക്കുളം മേഖലാ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് മലബാർ ദേവസ്വം ബർഡ് ചെയർമാൻ എം.ആർ. മുരളിക്ക് പരാതി നൽകിയതായി നേതാക്കൾ വ്യക്തമാക്കി. ട്രസ്റ്റി ബോർഡ് ചെയർമാൻറെയും അംഗങ്ങളുടെ ബന്ധുക്കളും വേണ്ടപ്പെട്ടവരുമായ 6 താൽക്കാലിക ജീവനക്കാരെയാണ് ചട്ടം ലംഘിച്ച് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

2019ൽ 6 പേരെ നിയമിക്കുന്നതിനായി 50 രൂപ വീതം അപേക്ഷാ ഫീസ് വാങ്ങി മുന്നോറോളം യുവാക്കളുടെ അഭിമുഖം നടത്തിയിരുന്നു. അതിൽ നിന്ന് ഉദ്യോഗാർത്ഥികളെ കണ്ടെത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കിയിട്ടും അവരെ നിയമിക്കാതെ ബോർഡ് അംഗങ്ങളുടെ ബന്ധുക്കളെ നിയമിച്ചുകൊണ്ടുള്ള ട്രസ്റ്റി ബോർഡ് ഉത്തരവ് മരവിപ്പിക്കണമെന്നും ഡി.വൈഎഫ്.ഐ നേതാക്കൾ പറഞ്ഞു. അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും, നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേർന്ന ബോർഡ് മീറ്റിംഗിലാണ് 6 പേരെ സ്ഥിരപ്പെടുത്താൻ തീരുമാനമെടുത്തത്. ഇതിനെതിരെ പ്രതിഷേധവുമായി പ്രദേശത്ത് ഡിവൈഎഫ്ഐ നേതൃത്വത്തിൽ പോസ്റ്റർ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളിൽ പിൻവാതിൽ നിയമനവുമായി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന് മേഖലാ പ്രസിഡണ്ട് സജിൽ കുമാർ, സെക്രട്ടറി ജിജു കെ.പി, അക്ഷയ് കെകെ, അരുണലാൽ വി.പി, ന്ദകുമാർ, ദീപാങ്കുരൻ എന്നിവർ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *