KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ റെയിൽവെ സ്റ്റേഷന് ഇരുവശവുമുള്ള കാടുകൾ  വെട്ടിമാറ്റി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കെ പി നിർവഹിച്ചു. G.G.H.S.S റോഡ് റെയിൽവെ സ്റ്റേഷൽ പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ അധ്യക്ഷത വഹിച്ചു.

തുടർന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ സന്ദീപ്, നഗരസഭ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, പ്രജിഷ പി, നന്ദനൻ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹി രഘുനാഥൻ എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ സ്വാഗതവും അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എഞ്ചിനീയർ ആദിത്യ ബി ആർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *