KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കർഷകദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടി: നഗരസഭാ തല കർഷക ദിനാഘോഷം കൊടക്കാട്ടുംമുറി കമ്യൂണിറ്റി ഹാളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. നഗരസഭയിലെ മികച്ച കർഷകർക്ക് മൊമെന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു. നഗരസഭയും, കൃഷിഭവനും സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനവും ഉപഹാര വിതരണവും നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ടിന്റെ അധ്യക്ഷതയിൽ MLA കാനത്തിൽ ജമീല നിർവ്വഹിച്ചു.

ജനകീയാസൂത്ര പദ്ധതി ആനുകൂല്യ വിതരണം വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ നിർവ്വഹിച്ചു. കൃഷി ഓഫീസർ വിദ്യ. പി പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സി. പ്രജില, കൗൺസിലർ പി. രത്നവല്ലി ടീച്ചർ, എൻ.കെ. ഭാസ്കരൻ, PK വിശ്വനാഥൻ, ശ്രീധരൻ നായർ കന്മനക്കണ്ടി, പത്താലത്ത് ബാലൻ നായർ, എ.കെ. സി മുഹമ്മദ്, അഡ്വ: രാധാകൃഷ്ണൻ  എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ സ്വാഗതവും കൗൺസിലർ രമേശൻ വലിയാട്ടിൽ നന്ദിയും പറഞ്ഞു. തുടർന്ന് കർഷകരുടെ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *