KOYILANDY DIARY

The Perfect News Portal

കോരപ്പുഴ ജി.എഫ് സ്വാതന്ത്ര്യ ദിനാഘോഷം

കോരപ്പുഴ-കോരപ്പുഴ ജി.എഫ്.യു.പി.സ്കൂളിൽ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് മിനി .എൻ.വി പതാക ഉയർത്തി. മുൻ പ്രധാനാധ്യാപകൻ പി.വത്സൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് സ്വാതന്ത്ര്യജ്വാല തെളിയിച്ചു. വാർഡ് മെമ്പർ സന്ധ്യാ ഷിബു, PTA പ്രസിഡണ്ട് ബാലകൃഷ്ണൻ, SMC ചെയർമാൻ ഷൈജു എൻ. ടി, MPTA വൈസ് പ്രസിഡണ്ട് മായ, പി.സി സതീഷ് ചന്ദ്രൻ,  മുനീർ, പ്രശാന്ത്, കൃഷ്ണൻകുട്ടി ,ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.

വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ അണിനിരന്ന വർണ്ണശബളമായ റാലിയെ രക്ഷിതാക്കൾ അനുഗമിച്ചു. കുട്ടികളവതരിപ്പിച്ച പ്രസംഗം, ദേശഭക്തിഗാനാലാപനം, നൃത്താവിഷ്ക്കാരം എന്നിവയും നടന്നു. ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *