KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി: നഗരസഭ  അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ ഉൾപെടുത്തി നഗരസഭ പരിധിയിലെ റെയിൽവെ ലൈനിന് ഇരുവശവുമുള്ള കാടുകൾ  വെട്ടിമാറ്റി വൃത്തിയാക്കുന്ന പ്രവൃത്തി നഗരസഭാ ചെയർപേഴ്സൺ സുധ കെ. പി ഉദ്ഘാടനം ചെയ്തു. G. G. H. S. S റോഡ് റെയിൽവേ ലൈൻ പരിസരത്ത് നടന്ന ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത് മാസ്റ്റർ സ്വാഗതം പറഞ്ഞു.

നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ അധ്യക്ഷത വഹിച്ചു. തുടർന്ന് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ ശ്രീ സന്ദീപ്, നഗരസഭ കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, പ്രജിഷ, നന്ദനൻ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയായ രഘുനാഥൻ എന്നിവർ സംസാരിച്ചു. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി എഞ്ചിനീയർ ആദിത്യ ബി. ആർ നന്ദി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *