KOYILANDY DIARY

The Perfect News Portal

എൻ.എസ്.എസ്. വളണ്ടിയർമാർ ഗാന്ധി പ്രതിമ ശുചീകരിച്ചു

കൊയിലാണ്ടി: കേരള ഗാന്ധി കേളപ്പജിയുടെ നാട്ടിൽ ഭാരത ഗാന്ധിക്ക് ശുദ്ധികലശം’ സ്വാതന്ത്രത്തിൻ്റെ 75ാം വാർഷികദിനാഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ സപ്തദിന ക്യാമ്പിൻ്റെ ഭാഗമായി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയെ 75 ലിറ്റർ ശുദ്ധജലം ഉപയോഗിച്ച് 75 എൻ.എസ്.എസ്. വിദ്യാർത്ഥികൾ പ്രതിമയെ, കഴുകി വൃത്തിയാക്കി.

10 വർഷം മുമ്പാണ് ഗാന്ധി പ്രതിമയെ കഴുകി വൃത്തിയാക്കിയത്.. ഇതിനു ശേഷം ഗാന്ധി പ്രതിമ പൊടിപിടിച്ച് വൃത്തിഹീനമായി കിടക്കുകയായിരുന്നു. പ്രോഗ്രാം ഓഫീസർമാരായ എൻ.കെ. നാഷിദ, പി. സിന്ധു ടീച്ചർ,, അമ്പിളി ടീച്ചർ, ഷീബ ടീച്ചർ, പി.ടി.എ. ഭാരവാഹികളായ വി. സുചീന്ദ്രൻ, ജയരാജ് പണിക്കർ, പി .പി .സുധീർ, ഹരീഷ്, തുടങ്ങിയവരും വിദ്യാർത്ഥികളോടൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *