KOYILANDY DIARY

The Perfect News Portal

ദേശീയ പതാക വിതരണം ചെയ്തു

ദേശീയ പതാക വിതരണം ചെയ്തു. കൊയിലാണ്ടി: സ്വാതന്ത്രത്തിന്റെ 75-ാം വർഷം എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തീരുമാനത്തിന്റെ ഭാഗമായി കൊയിലാണ്ടി ബാർ അസോസിയേഷനിൽ എല്ലാ മെമ്പമാർക്കും ദേശീയ പതാക വിതരണം ചെയ്തു. പരിപാടി ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ ദേശീയ പതാക ജില്ലാ ജഡ്ജ് അനിൽ ടി.പി.ക്ക് (പോക്സോ) നൽകി ഉദ്ഘാടനം ചെയ്തു.

ജില്ലാജഡ്‌ജ് (MACT) രാമകൃഷ്ണൻ, വിശാഖ് (സബ്ബ് ജഡ്ജ്), ആമിന കുട്ടി. (മുൻസിഫ്) അഡ്വ. ഉമേന്ദ്രൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ബാറിലെ മുഴുവൻ അഭിഭാഷകർക്കും ജ്യൂഡിഷ്യൽ ഓഫീസർമാർ ദേശീയ പതാക വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *