KOYILANDY DIARY

The Perfect News Portal

സ്വാതന്ത്ര്യ സന്ദേശയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി – സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിന്റെ ഭാഗമായി സജീഷ് ഉണ്ണി, ശ്രീജിത്ത് മണി സ്മാരക സേവാ സമിതി ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സ്മരണകൾ ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യ സന്ദേശയാത്ര സംഘടിപ്പിച്ചു. സമിതി മന്ദിരത്തിൽ നിന്നും റിട്ട: ലഫ്റ്റ് കേണൽ കെ മാധവി ദേശിയ പതാക കൈമാറിക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു.

മുത്തുക്കുടകളുടെയും വാദ്യഘോഷങ്ങളുടെയും സ്വാതന്ത്ര്യ സമര സ്മരണകളുണർത്തുന്ന നിശ്ചല ദൃശ്യങ്ങളുടെയും വിമുക്ത ഭടന്മാരുൾപ്പെടെയുള്ള ആബാലവൃദ്ധം ജനങ്ങളുടെയും അകമ്പടിയോടെയുള്ള യാത്ര ജമ്മു കാശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യം വരിച്ച ധീര സൈനികൻ നായിബ് സുബേദാർ എം ശ്രീജിത്തിന്റെ സ്മൃതി മണ്ഡപത്തിൽ സമാപിച്ചു.

ജാഥാംഗങ്ങൾ സ്മൃതി മണ്ഡപത്തിൻ പുഷ്പാർച്ചന നടത്തി. ധീര സൈനികന്റെ കുടുംബാംഗങ്ങളെ സമിതി ആദരിച്ചു. റിട്ട. കേണൽ എം.ഒ. മാധവൻ നായർ, സമിതി ഭാരവാഹികൾ എന്നിവർ സ്വാതന്ത്ര്യ സന്ദേശ യാത്രക്ക് നേതൃത്വം നൽകി.

Advertisements

Leave a Reply

Your email address will not be published. Required fields are marked *