KOYILANDY DIARY

The Perfect News Portal

സുധീർദാസ് ചികിത്സാ ഫണ്ട് ഏറ്റുവാങ്ങി

സുധീർദാസ് ചികിത്സാ സഹായ ഫണ്ട് ഏറ്റുവാങ്ങി.. കൊയിലാണ്ടി പ്രദേശത്തെ പൊതു പ്രവർത്തകനും സാംസ്കാരീക രംഗത്തെ സജീവവുമായ M A സുധീർ ദാസ് കരൾ മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്. എറണാകുളം അമൃത ആശുപത്രിയിൽ വച്ചാണ് ശസ്ത്രക്രിയ. വമ്പിച്ച സാമ്പത്തിക ബാദ്ധ്യത വരുന്നതിനാൽ അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ഭീമമായ തുക താങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. ഇതേ തുടര്ന്ന് ചികിത്സക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായകമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തിവരുകയാണ്. 

ഗവ: ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിലെ വിദ്യാർത്ഥികളും പി.ടി.എ യും ചേർന്ന് സമാഹരിച്ച സംഭാവനയുടെ ആദ്യ ഗഡുവായ 1,52,790 രൂപ പി.ടി.എ. പ്രസിഡണ്ട് .പി പി.രാധാകൃഷ്ണൻ, പ്രിൻസിപ്പാൾ പ്രബീത് മാസ്റ്റർ, ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ എം.കെ എന്നിവരിൽ നിന്ന് ചികിത്സ കമ്മിറ്റി ചെയർമാൻ ഇ. എസ്  രാജൻ ഫണ്ട് ഏറ്റുവാങ്ങി. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട്  സുരേഷ്ബാബു, എസ്.എസ്.ജി ചെയർമാൻ പി.കെ രഘുനാഥ്, സ്റ്റാഫ് സിക്രട്ടറി  ലിഗേഷ് മാസ്റ്റർ, ചികിത്സ സഹായ കമ്മിറ്റി ജനറൽ കൺവീനർ പി.കെ. ബാലകൃഷ്ണൻ, കൺവീനർ  കെ.പി ചന്ദ്രൻ, ട്രഷറർ വി.കെ ശിവ ദാസൻ, ശശി എസ്. നായർ എന്നിവർ സന്നിഹിതരായി.

Leave a Reply

Your email address will not be published. Required fields are marked *