KOYILANDY DIARY

The Perfect News Portal

സൗജന്യ നേത്ര പരിശോധന  ക്യാമ്പും, പാലിയേറ്റീവ് ഉപകരണ സമർപ്പണവും

കീഴരിയൂർ : സൗജന്യ നേത്ര രോഗ പരിശോധന ക്യാമ്പും, പാലിയേറ്റീവ് ഉപകരണ സമർപ്പണവും, അനുമോദന സദസ്സും സംഘടിപ്പിക്കുന്നു. നടുവത്തൂർ സൗത്ത് സൃഷ്ടി സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ മലബാർ ഐ ഹോസ്പിറ്റലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 14ന് കാലത്ത് 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് .

പരിപാടിയോടനുബന്ധിച്ച് വൈകുന്നേരം 5 മണിക്ക് ഉന്നത വിജയികളായ വിദ്യാർത്ഥികളെയും, കീഴരിയൂർ പഞ്ചായത്തിൽ നിന്ന്‌ ആദ്യമായി നേരിട്ട് എസ് ഐ നിയമനം ലഭിച്ച തുളസിയെയും അനുമോദിക്കുന്നതോടൊപ്പം നാട്ടുകാരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പാലിയേറ്റീവ് ഉപകരണങ്ങളും നാടിന് സമർപ്പിക്കുന്ന ചടങ്ങും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *