KOYILANDY DIARY

The Perfect News Portal

ത്രിസന്ധ്യ തേടും പക്ഷി.. കാവ്യ സമാഹാരം പ്രകാശനം ചെയ്തു

കൊയിലാണ്ടി: സാഹിത്യപരമായ അറിവുകൾ സമൂഹത്തിന്റെ നന്മക്കായി വിനിയോഗിക്കാൻ യുവ തലമുറ തയ്യാറാവണമെന്ന് സാഹിത്യകാരൻ ഡോ. സോമൻ കടലൂർ പറഞ്ഞു. മിനി രാമകൃഷ്ണൻ കക്കാടിന്റെ ”ത്രിസന്ധ്യ തേടും പക്ഷി” കാവ്യസമാഹാരം കൊയിലാണ്ടി ടൗൺഹാളിൽ പ്രകാശനം ചെയ്തു സംസാരിക്കകയായിരുന്നു അദ്ദേഹം. എടത്തിൽ രവി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ അഷിത കാവുംവട്ടം സമാഹാരം ഏറ്റുവാങ്ങി. എഴുത്തുകാൻ ബിജു കാവിൽ പുസ്തക പരിചയം നടത്തി. ഇ.കെ ഗോവിന്ദൻ മാസ്റ്റർ, സത്യചന്ദ്രൻ പൊയിൽ ക്കാവ്, വിജയ രാഘവൻ ചേലിയ, സി.പി ആനന്ദൻ. ഗ്രന്ഥ കാരി മിനി രാമകൃഷ്ണൻ കക്കാട്ട് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *