KOYILANDY DIARY

The Perfect News Portal

മുൻ സിപിഐ നേതാവ് വി.ആർ. വിജയരാഘവൻ മാസ്റ്റർ (87)

പയ്യോളി: തച്ചൻകുന്ന് വി.ആർ. വിജയരാഘവൻ മാസ്റ്റർ (87) നിര്യാതനായി. സി.പി.ഐ. മുൻ സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ എക്സിക്യുട്ടീവ് അംഗവുമായിരുന്നു. ദീർഘകാലം കിസാൻ സഭാ കോഴിക്കോട് ജില്ലാ പ്രസിഡണ്ടായും ജില്ലാ വൈസ് പ്രസിഡണ്ടായും പ്രവർത്തിച്ചിരുന്നു. ദീർഘകാലം അധ്യാപകനായിരുന്ന വി.ആർ. കിഴൂർ എ.യു.പി.സ്കൂൾ, തൃക്കോട്ടൂർ എ.യു.പി.സ്കൂൾ, പയ്യോളി ഹൈസ്കൂൾ, പേരാമ്പ്ര ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്നു. വില്യാപ്പള്ളി എം.ജെ. ഹൈസ്കൂളിൽ നിന്നും പ്രധാനാധ്യാപകനായാണ് വിരമിച്ചത്.

സംസ്ഥാന അധ്യാപക അവാർഡ് നേടിയ വിജയരാഘവൻ മാസ്റ്റർ കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. സോവിയറ്റ് യൂനിയൻ, കിഴക്കൻ ജർമനി എന്നി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ: എം.കെ. വത്സല. സഹോദരങ്ങൾ: വി.ആർ. വത്സല (യു.എസ്.എ), പരേതരായ വി.ആർ. സരോജാനി, വി.ആർ. ഗംഗാധരൻ വി.ആർ. ബാലകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *