KOYILANDY DIARY.COM

The Perfect News Portal

പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ 14 കാരൻ കിണറ്റിൽ വീണ് മരിച്ചു

.

കണ്ണൂർ: പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ വിദ്യാർത്ഥി കിണറ്റിൽ വീണ് മരിച്ചു. കാട്ടാമ്പള്ളി സ്വദേശി മുഹമ്മദ് (14) ആണ് മരിച്ചത്. കൊയ്യം മർക്കസിൽ താമസിച്ച് പഠിച്ചുവരികയായിരുന്നു മുഹമ്മദ്. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. കൊയ്യം മർക്കസ് പരിസരത്ത് കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ പന്ത് കിണറ്റിൽ വീഴുകയായിരുന്നു.

 

പന്തെടുക്കാനായി പോയ മുഹമ്മദ് അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്നവർ അധ്യാപകരെയും നാട്ടുകാരെയും വിവരമറിയിച്ചു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

Share news
error: Content is protected !!