KOYILANDY DIARY

The Perfect News Portal

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഉമ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി.  ഉമയുടെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകരിച്ചു. അന്തരിച്ച  മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സ്ഥാനാര്‍ഥിത്വം സംബന്ധിച്ച  തീരുമാനമുണ്ടായത്.

അതേസമയം, ഉമ തോമസിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ ഡൊമിനിക്  പ്രസന്റേഷനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സഹതാപ തരംഗം  തൃക്കാക്കരയില്‍ വിലപോകില്ലെന്നായിരുന്നു നേതാക്കള്‍ തുറന്നടിച്ചത്. എന്നാല്‍,സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പി ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധം പരിഗണിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *