KOYILANDY DIARY

The Perfect News Portal

റെയിൽവെ ട്രാക്കിൽ തെങ്ങ് വീണു

കൊയിലാണ്ടി : റെയിൽവെ ട്രാക്കിൽ തെങ്ങ് വീണു. കാട്ടിലപ്പീടിക റെയിൽവെ ഗെയ്റ്റിനും കോരപ്പുഴ ഗവ ഫിഷിസ് യൂ പി സ്കൂളിനും ഇടയിലുള്ള സ്ഥലത്താണ് രാത്രി 9. മണിയോടെ തെങ്ങ് വീണത്. റെയിൽവെയുടെ തന്നെ ഉടമസ്തയിലുള്ള സ്ഥലത്ത് നിന്നുള്ള തെങ്ങാണ് വീണത് റെയിലിന്റെ കിഴക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് മുറിഞ്ഞ് വീഴുകയായിരുന്നു.

തെങ്ങ് മുറിച്ച് മാറ്റി റെയിൽവെ ലൈനിന്റെ ബ്രാക്കറ്റ് ഷൂ പൊട്ടിയത് കൊയിലാണ്ടിയിൽ നിന്ന് എത്തിയ മെയിന്റ്ൻസ് വിഭാഗം റിപ്പയർ ചെയ്ത് കൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി. 10.30 ഓടെ തീവണ്ടി ഗതാഗതം പുനസ്ഥാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *