KOYILANDY DIARY

The Perfect News Portal

പ്ലാസ്റ്റിക് സംഭരണ കേന്ദ്രം തുറന്നു

പേരാമ്പ്ര: പഞ്ചായത്തിലെ പതിന്നാലാം വാർഡിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് മാലിന്യ നിർമാർജന യജ്ഞത്തിൻ്റെ ഭാഗമായി ശുചീകൃത പ്ലാസ്റ്റിക് സംഭരണ കേന്ദ്രം അമ്പാളിത്താഴ തുറന്നു. പേരാമ്പ്ര റോട്ടറി ക്ലബ്ബിൻ്റെയും വാർഡ് തല ശുചിത്വ സമിതിയുടെയും നേതൃത്വത്തിൽ വാർഡിനെ സമ്പൂർണ ഹരിതവാർഡാക്കി മാറ്റുന്ന പ്രവർത്തനം നടത്തുകയാണ്. ടി.പി.രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി പൊൻപറ അധ്യക്ഷത വഹിച്ചു.

വാർഡ് വികസന സമിതി കൺവീനർ കർമ ശ്രീധരൻ, നിറവ് കോ-ഓർഡിനേറ്റർ എൻ.കെ. ലുഷൻ, റോട്ടറി പ്രസിഡന്റ് സി.കെ.സാജു മാസ്റ്റേഴ്‌സ്, ബിജു ചാലക്കര, ശുചിത്വസമിതി കൺവീനർ പി.പി. ഷാജി അധ്യാപകകൂട്ടായ്മ കൺവീനർ വി.കെ.വിമല, കെ.കെ.രാജീവൻ, ആർ.കെ.രജീഷ് കുമാർ, കെ. വത്സരാജ്, സി.കെ.ഹാസിഫ്, സുനിൽകുമാർ പൊൻപാറ എന്നിവർ സംസാരിച്ചു. മാണിക്കോത്ത് വിജയൻ ക്ലാസെടുത്തു. വിളംബര ജാഥയും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *