KOYILANDY DIARY

The Perfect News Portal

കോവിഡ് വ്യാപനം കൊയിലാണ്ടിയിൽ പോലീസ് വ്യാപാരികളുമായി ചർച്ച നടത്തി

കൊയിലാണ്ടി : കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി വ്യാപാരികളുമായി പോലീസ് ചർച്ച നടത്തി. യോഗത്തിൽ വ്യാപാര സ്‌ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കുന്നണ്ടെന്നും ഹോം ഡെലിവറി പരമാവധി ഉപയോഗപ്പെടുത്തണമെന്നും യോഗത്തിൽ തീരുമാനമായി. യോഗത്തിൽ സി ഐ എൻ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. എസ്.ഐ. മാരായ സുലൈമാൻ, സുമേഷ്. വ്യാപാരി നേതാക്കളായ കെ എം രാജീവൻ, ടി പി ഇസ്മായിൽ, ഇ പി രതീഷ്, രാജേഷ്, മനീഷ്, സുനിൽകുമാർ, ഫൈസൽ, എന്നിവർ സംസാരിച്ചു. 25 ഓളം വാർഡുകൾ കണ്ടയ്മെൻ്റ് സോണിലായ നഗരസഭയിൽ കർശനമായ നിയന്ത്രണങ്ങളാണ് നഗരസഭ സ്വീകരിച്ചുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *