KOYILANDY DIARY

The Perfect News Portal

പ്രതീക്ഷ റെസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ പൊതു ഇടങ്ങൾ ശുചീകരിച്ചു

കൊയിലാണ്ടി: ആനക്കുളം പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നഗരസഭ 10-ാം  ഡിവിഷനിലെ കുടുംബാംഗങ്ങൾ, തൊഴിലുറപ്പു തൊഴിലാളികൾ RRT അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവർ ചേർന്ന് പൊതു സ്ഥലങ്ങൾ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തി ആരംഭിച്ചു. പ്രവർത്തിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലറും പൊതുമരാമത്ത് സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ ഇ.കെ അജിത്ത് മാസ്റ്റർ നിർവഹിച്ചു. പ്രതീക്ഷ റസിഡൻസ് അസോസിയേഷൻ പുതുതായി വാങ്ങിയ ഫോഗിങ്ങ് മെഷീൻ മൊസ്കിറ്റോ സ്‌പ്രെയർ എന്നിവയുടെയും ഉദ്ഘാടനവും അദ്ധേഹം നിർവഹിച്ചു.

അസോസിയേഷൻ പ്രസിഡന്റ് ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, സിക്രട്ടറി വാസു വി.വി.കെ, സി.ആർ മനേഷ്, ഗോപി നായർ,  ദിനേശൻ എം.കെ, അനിൽകുമാർ, സുനിൽകുമാർ, രാജേന്ദ്രൻ, ദാമോധരൻ, രവി, നങ്ങാണത്ത് രവി പി.കെ മോളി, ശാന്ത, ശോഭ, പുഷ്പ,  ഗീത, സുശീല, ശാന്ത കെ.ടി  എന്നിവർ പങ്കെടുത്തു  അസോസിയേഷന്റെ ഭാഗമായ ആറാം വാർഡിന്റെ ഒരു ഭാഗവും ശുചീകരിക്കാൻ ആരംഭിച്ചതായി ഭാരവാഹികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *