KOYILANDY DIARY

The Perfect News Portal

വാടക ഒഴിവാക്കി നൽകി: കെട്ടിട ഉടമയ്ക്ക് വ്യാപാരികളുടെ അഭിനന്ദനം

കൊയിലാണ്ടി: കഴിഞ്ഞ ലോക്ക് ഡൗണിൽ വ്യാപാരികൾക്ക് പ്രയാസം നിറഞ്ഞ ദിനങ്ങൾ സമ്മനിച്ച ദുരിതങ്ങൾ ഒഴിയുന്നതിന് മുമ്പ് വീണ്ടും വന്ന ലോക്ക് ഡൗൺ താങ്ങാനാവുന്നതിൽ അപ്പുറമാണ്. ഈ അവസരത്തിൽ വ്യാപാരികൾക്ക് തുണയാകുകയാണ് ഒരു കെട്ടിട ഉടമ. വ്യാപാരികൾക്ക് കോവിഡ് കാലത്ത് വാടക ഒഴിവാക്കണമെന്ന കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരം ഷാലിമാർ കോംപ്ലക്സ് ഉടമ അബ്ദുള്ള കറുവാഞ്ചേരി അവരുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ഇതോടെ ലോക്ക് ഡൗൺ കാലത്തെ അദ്ദേഹത്തിന്റെ 36 കട മുറികളുടെ മുഴുവൻ വാടകയും ഒഴിവാക്കിയിരിക്കുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ സമയത്തും അദ്ദേഹം വാടക ഒഴിവാക്കി കച്ചവടക്കാരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്ന് കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അദ്ദേഹത്തെ അഭിനന്ദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *