KOYILANDY DIARY

The Perfect News Portal

ഗോഡൗണിൻ്റെ ചുറ്റു മതിൽ തകർന്ന് വീടിൻ്റെ ചുമർ തകർന്നു

കൊയിലാണ്ടി: നഗരസഭയിലെ 26-ാം വാർഡിൽ കണയങ്കോട് കിടാരത്തിൽ ക്ഷേത്രത്തിന് സമീപം ഗോഡൗണിൻ്റെ ചുറ്റു മതിൽ തകർന്ന് തൊട്ടടുത്തുള്ള വീടിൻ്റെ ചുമർ തകർന്നു. ക്ഷേത്രത്തിന് സമീപം മൊസൈക്ക് ഇന്ത്യാ എന്ന ഗോഡൗണിൻ്റെ ചുറ്റുമതിലാണ് കനത്ത മഴയിൽ തകർന്ന് കിടാരത്തിൽ (മറിയംസ്) അസ്സയിനാർ എന്നയാളുടെ വീടിന് മുകളിലേക്ക് വീണത്. വീടിൻ്റെ ചുമരിന് കാര്യമായ തകരാറ് സംഭവിച്ചിട്ടുണ്ട്. ഇടിയുടെ അഘാതത്തിൽ ജനാല ചില്ലുകളും, വീടിൻ്റെ വാട്ടർ പൈപ്പ് ഫിറ്റിഗ്സും തകർന്നിട്ടുണ്ട്. പല ഭാഗങ്ങളിലും വിള്ളൽ വഉണ്ടായിട്ടുണ്ട്. ആളപായമില്ല.

സംഭവം അറിഞ്ഞ ഉടൻതന്നെ നഗരസഭ കൗൺസിലർ വി.എം. സിറാജിൻ്റെ നേതൃത്വത്തിൽ ആളുകൾ എത്തി കല്ലുകളും മറ്റും നീക്കി. കൗൺസിലർ ബന്ധപ്പെട്ടതിൻ്റെ ഭാഗമായി പന്തലായനി വില്ലേജ് ഓഫീസർ വരിക്കോളി ജയൻ, മറ്റ് ജീവനക്കാർ എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. നല്ല ഉയരമുള്ള മതിലാണ് തകർന്ന് വീണത്. ഇന്ന് രാവിലെയാണ് ഇതേ വാർഡിലെ വരകുന്നിൽ കനത്ത മഴയിൽ മതിൽ തകർന്ന് കോളനിയിൽ താമസക്കാരനായ കുഞ്ഞിബി എന്നാളുടെ വീട് തകർന്നത്.

Leave a Reply

Your email address will not be published. Required fields are marked *