October 3, 2022

KOYILANDY DIARY

The Perfect News Portal

ഹർത്താൽ: ആനക്കുളത്ത് ലോറിക്ക് നേരെ അക്രമം

കൊയിലാണ്ടി: ആനക്കുളത്ത് ലോറിക്ക് നേരെ അക്രമം. ഇന്ന് പുലർച്ചെ 4 മണിക്കാണ് അക്രമം നടന്നത്. ലോറിയുടെ ഗ്ലാസ് തകർന്നു. ആർക്കും പരിക്കില്ല. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KL 58 AG 3791 എന്ന നമ്പർ ലോറിയുടെ ഗ്ലാസ്സാണ് തകർത്തത്. ഇരുട്ടിന്റെ മറപറ്റിയാണ് അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

Read Also: ഇന്ന് പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍

കോഴിക്കോട് കല്ലായിയിലും വാഹനത്തിന് നേരെ ഹർത്താൽ അനുകൂലികൾ കല്ലെറിഞ്ഞു. ലോറിയുടെ ഫ്രണ്ട് ഗ്ലാസ് തകർന്നു. പി.എസ്.സി പരീക്ഷ നടക്കുന്ന ഗവ. യുപി സ്കൂളിന്റെ മുന്നിൽ ആണ് സംഭവം.

Advertisements