KOYILANDY DIARY

The Perfect News Portal

സർവശിക്ഷാ അഭിയാൻ സംഘടിപ്പിച്ച ഓണം-ബക്രീദ് ആഘോഷം കെ. ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: സർവശിക്ഷാ അഭിയാൻ സംഘടിപ്പിച്ച പൊന്നോണം പെരുന്നാൾ ആഘോഷം കെ. ദാസൻ എം.എൽ.എ. ഉൽഘാടനം ചെയ്തു. ജില്ലയിലെ സർവശിക്ഷാ അഭിയാ അധ്യാപകർ പങ്കെടു,ത്തു. ജില്ലാ പ്രോജക്ട് ഓഫീസർ എം. ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ കെ.സത്യൻ മുഖ്യാതിഥിയായി.

കമ്പവലി മൽസരത്തിൽ പുരുഷ വിഭാഗത്തിൽ ചേളന്നൂർ ബി.ആർ.സിയും, വനിതാ വിഭാഗത്തിൽ കൊയിലാണ്ടിയും ജേതാക്കളായി. പൂക്കള മത്സരത്തിൽ തോടന്നൂൾ ബി.ആർ.സി.യും, കുന്നുമ്മൽ, കോഴിക്കോട് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. മൂടാടി ഗ്രാമപഞ്ചായത്ത് ചെയർ പേഴ്സൺ ഷീജ പട്ടേരി, സമ്മാനദാനം നടത്തി. ഡോ.കെ.എസ്. വാസുദേവൻ, എം.ജി. ബൽരാജ്, ഒ.കെ. പ്രദീപൻ, കെ. ഷിജു, കെ. ഗീതാനന്ദൻ, എ.സജീവ് കുമാർ, മൂസ മേക്കുന്നത്ത്, തുടങ്ങിയവർ സംസാരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *