KOYILANDY DIARY.COM

The Perfect News Portal

സൗദി അരാംകോയുടെ ബസിന് നേരെ ഭീകരാക്രമണം

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ ബസിന് നേരെ ഭീകരാക്രമണം. ബസ്സ് തടഞ്ഞു നിര്‍ത്തി നാലംഗ സംഘം അഗ്നിക്കിരയാക്കുകയായിരുന്നു.ദമാമിലെഭൂരിപക്ഷ പ്രദേശമായ ഖത്തീഫിലെ അല്‍ ഖുദൈഹിയിലാണ് സംഭവം. അരാംകോ കമ്പനി ജീവനക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കുന്ന ബസ് ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് ഓടിച്ചിരുന്നത്. ഭീകരവാദികള്‍ ബസ് ഡ്രൈവറെ ഇറക്കിവിട്ടതിന് ശേഷമാണ് അഗ്നിക്കിരയാക്കിയത്. ബസ്സില്‍ മറ്റു യാത്രക്കാരൊന്നും ഉണ്ടായിരുന്നില്ല. ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!