KOYILANDY DIARY

The Perfect News Portal

കിണറ്റിൽ വീണ് മരണപ്പെട്ടു

കിണറ്റിൽ വീണ് മരണപ്പെട്ടു.  ഉള്ളിയേരി ഒറവിൽതാഴ, താഴെ മലയിൽ ബാലൻ (70) കിണറ്റിൽ വീണ് മരണപ്പെട്ടു. രാവിലെ 8 മണിയോടുകൂടി വീടിനു സമീപത്തെ ആളൊഴിഞ്ഞ കിണറ്റില്‍ വീണ നിലയിൽ കണ്ടെത്തുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന ASTO പ്രമോദ് പി.കെ.യുടെ നേതൃത്വത്തിൽ എത്തുകയും ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സിജിത്ത് സി കിണറ്റിലിറങ്ങി റെസ്ക്യു നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി ഇദ്ധേഹത്തെ കരക്കെത്തിക്കുകയുമായിരുന്നു.

18 അടിയോളം താഴ്ച്ചയുള്ള കിണറായിരുനുന്നു. മൃതദേഹം സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റലിൽ എത്തിച്ചു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ ബാബു പി കെ, ഫയർ റെസ്ക്യൂ ഓഫീസർമാരായ നിധിപ്രസാദ് ഇ എം, സനൽരാജ്, ഷാജു, റഷീദ്, ഹോംഗാര്‍ഡുമാരായ ഓംപ്രകാശ്, സോമകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *