KOYILANDY DIARY

The Perfect News Portal

സ്വജീവൻ മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച ഹരികൃഷ്ണനെ മാതൃ സ്കൂൾ ആദരിച്ചു

കൊയിലാണ്ടി: സ്വജീവൻ മറന്ന് മനുഷ്യ ജീവൻ രക്ഷിക്കാൻ പ്രവർത്തിച്ച ഹരികൃഷ്ണൻ്റെ ധീരതയ്ക്കും സന്നദ്ധതയ്ക്കും അഭനന്ദനങ്ങൾ അർപ്പിച്ച് പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റ്. കിണറ്റിലകപ്പെട്ട സ്ത്രീയെ സാഹസികമായി രക്ഷിച്ച് നാടിന്റെ അഭിമാനമായി മാറിയ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും എസ്.പി.സി. കാഡറ്റുമായ ഹരികൃഷ്ണൻ കെ.കെ.യാണ് പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്കൂൾ എസ്.പി.സി. യൂണിറ്റ് ഉപഹാരം നൽകി ആദരിച്ചത്. പൊയിൽക്കാവ് ഹയർസെക്കണ്ടറി സ്‌കൂൾ ഹാളിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

എസ്.പി.സി. ജില്ലാ നോഡൽ ഓഫീസറായ ഡി.വൈ.എസ്.പി. അശ്വ കുമാർ ഉപഹാരം കൈമാറി. പി.ടി.എ. പ്രസിഡണ്ട് റോയ് നാഥ് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ എസ്.ഐ. ടി.സി. ബാബു, എ.ഡി.എൻ.ഒ. സന്തോഷ്, പ്രിൻസിപ്പാൾ മനോജ് കുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിച്ച ഗീത ടീച്ചർക്ക് എസ്.പി.സി. ഉപഹാരം നൽകി. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഇ.കെ. ജയലേഖ, സ്വാഗതവും എസ്.പി.സി. ഓഫീസർ സുജിത്ത് സി. നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *