KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസ്സിൽ പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: സ്വകാര്യ ബസ്സിൽ വെച്ച് പെൺകുട്ടിയെ ശല്യം ചെയ്ത യുവാവിനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഈസ്റ്റ്ഹിൽ സ്നേഹ ഹൗസിൽ രാഹുൽ (32) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ട് കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ബസ്സിൽ നന്തിയിൽ വെച്ചാണ് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് രാത്രിയോടെ ഇയാൾ കൊയിലാണ്ടി പോലീസിൻ്റെ പിടിയിലായത്.

ഇയാൾ സ്ഥിരമായി സ്ത്രീകളെ ശല്യം ചെയ്യുന്ന ആളാണെന്നും. ആദ്യമായാണ് ഇയാൾക്കെതിരെ പരാതി ലഭിക്കുന്നതെന്നും കൊയിലാണ്ടി പോലീസ് പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി എസ്.ഐ.മാരായ എസ്. ശ്രീജേഷ്, അനൂപ്, ഹെറാൾഡ് ജോർജ്, തുടങ്ങിയവരാണ് കേസന്വേഷണം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *