KOYILANDY DIARY

The Perfect News Portal

മിഠായി തെരുവിലെ വ്യാപാരികൾക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി

കോഴിക്കോട്: മിഠായിതെരുവിലെ വ്യാപാരികൾക്ക് സുരക്ഷാ ബോധവൽക്കരണ ക്ലാസ് നടത്തി. കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദൻ നേതൃത്വത്തിലായിരുന്നു ക്ലാസ്. അഗ്നിബാധ ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ, തീപിടിച്ചാൽ ആദ്യ നിമിഷങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ, കടകളിൽ സ്ഥാപിക്കേണ്ട അഗ്നിസുരക്ഷാ ഉപകരണങ്ങൾ ഏതൊക്കെ, അവ എങ്ങനെ ഉപയോഗിക്കാം തുടങ്ങി വ്യാപാരികൾക്ക് ഉപകാരപ്പെടുന്ന നിരവധി സുരക്ഷാ നിർദേശങ്ങൾ ക്ലാസ്സിൽ അവതരിപ്പിച്ചു. കോഴിക്കേട് ബീച്ച് അസ്സിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബഷീർ, ഫയർ & റെസ്ക്യൂ ഓഫീസർമാരായ ബാബു, പി.വി. മനോജ്, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *