KOYILANDY DIARY

The Perfect News Portal

കാരയാട് സുരക്ഷ ഹോം കെയർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: അരിക്കുളം കാരയാട് മേഖല സുരക്ഷ പെയിൻ & പാലിയേറ്റീവ് യൂണിറ്റിൻ്റെ രോഗികൾക്കായുള്ള ഹോം കെയർ വാഹനം നാടിന് സമർപ്പിച്ചു. ഒക്ടോബർ 9 ലോക പാലിയേറ്റീവ് ദിനമായ ഇന്ന് അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ മാസ്റ്റർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് വി. പി. രാജേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ കൺവീനർ വി.കെ ബൈജു, ട്രഷറർ ടി. സുരേഷ്  എന്നിവരും മേഖല കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.  സുരക്ഷ കരയാട് മേഖല ജനറൽ കൺവീനർ പീയൂഷ് പുതിയെടത്ത് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *