KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി GVHSSൽ ഓൺലൈൻ പഠനത്തിന് മികച്ച സൌകര്യം ഒരുക്കും: പി.ടി.എ

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ യോഗം ചേരാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. മുൻ പി.എസ്.സി. മെമ്പറും, സ്കൂളിലെ ഒ.എസ്.എഫ്. പ്രസിഡണ്ടുമായിരുന്ന അഡ്വ. ആർ.കെ. വേണു നായരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി.

ഓൺലൈൻ പഠനത്തിന് കൂടുതൽ പിന്തുണ നൽകാനും പ്രതിസന്ധികൾക്കിടയിലും പൊതു വിദ്യാഭ്യാസ രംഗത്തെ ഓൺലൈൻ പഠനം മുന്നോട്ടു വെക്കുന്ന പ്രതീക്ഷകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി മുഴുവൻ ക്ലാസ്സ് പി ടി എ യും വിളിച്ചു ചേർക്കാനും പി ടി എ എക്സി. യോഗം തീരുമാനിച്ചു.

യോഗത്തിൽ പി ടി പ്രസിഡണ്ട് അഡ്വ.പി. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ പി. ഉഷാകുമാരി, മുഹമ്മദ് ഹാഷിം, ദീപ ആർ കെ , സുധീർ ദീപിക, വിജയൻ എൻ കെ, രാമചന്ദ്രൻ വി എം എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *