KOYILANDY DIARY

The Perfect News Portal

സെന്‍കുമാര്‍ കേസില്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയുടെ പൂര്‍ണരൂപം കിട്ടിക്കഴിഞ്ഞാല്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

നിയമവാഴ്ച നിലനില്‍ക്കുന്ന രാജ്യമാണ് നമ്മുടേത്. സുപ്രീം കോടതി സുപ്രീം കോടതിയാണ്. ഭരണരംഗത്തുള്ള നടപടികള്‍ സ്വാഭാവികമായും ഗവണ്‍മെന്റ് സ്വീകരിക്കും. ഭരണരംഗത്തെ നടപടികളില്‍ നിയമപരമായുള്ള കാര്യങ്ങള്‍ കോടതി പരിശോധിയ്‌ക്കാറുണ്ട്.  ഡിജിപി സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കൊടുത്ത കേസിലാണ് വിധി. വിധിയുടെ ചെറിയ ഭാഗം മാത്രമാണ് വന്നത്. വിധിയുടെ പൂര്‍ണരൂപം ഇന്നുതന്നെ കിട്ടുമെന്ന്‌ തോന്നുന്നു. അതിനുശേഷം നിയമപരമായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യും- അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *